കോട്ടയം: പെരുവയിൽ നായകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട് പ്രദേശത്ത് 12 നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മൃഗസ്നേഹികൾ പൊലീസിൽ പരാതി നൽകിയിരുന്നു. മൃഗങ്ങളോടുള്ള ക്രൂരതകൾക്കെതിരായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മരണകാരണം കണ്ടെത്തുന്നതിനായി, പെരുവ മൂലക്കാട്ടിൽ മൃഗാശുപത്രിയിലെ വെറ്ററിനററി സർജന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മറവ് ചെയ്ത സ്ഥലത്ത് നിന്നും രണ്ട് നായ്ക്കളുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. ശേഖരിച്ച സാമ്പിളുകൾ പേവിഷ ബാധയുണ്ടോയെന്നറിയാനായി തിരുവല്ലയിലെ ലാബിലേയ്ക്കും വിഷാംശം അടങ്ങിയിട്ടുണ്ടോയെന്നറിയാനായി കാക്കനാട്ടെ ലാബിലേയ്ക്കും അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |