കാബൂൾ: താലിബാൻ പിടിച്ചെടുത്ത അമേരിക്കൻ സൈന്യത്തിന്റെ ബ്ലാക്ക് ഹോക് ഹെലികോ്ര്രപർ പരിശീലന പറക്കലിനിടെ തകർന്ന് മൂന്നുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഇതിന്റെ വീഡിയോ പുറത്തുവന്നു.
30 ദശലക്ഷം ഡോളറോളം വിലവരുന്ന ഹെലികോപ്റ്റർ താലിബാൻ അംഗം പറത്താൻ ശ്രമിക്കുന്നതും തുടർന്ന് നിയന്ത്രണം വിട്ട് നിലംപതിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. 36 സെക്കൻഡ് നീളുന്ന അപകടത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കാബൂളിലെ സൈനിക വിമാത്താവളങ്ങളിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്നാണ് റിപ്പോർട്ട്. സാങ്കേതിക തകരാർ കാരണമാണ് ഹെലികോ്ര്രപർ തകർന്നതെന്ന് താലിബാൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പരിശീലന പറക്കൽ ആയിരുന്നെന്നും അഞ്ചുപേർക്ക് പരിക്കേറ്റതായും താലിബാൻ അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ യു.എസ് സൈന്യം പിന്മാറിയപ്പോൾ ചില വിമാനങ്ങളും ഹെലികോ്ര്രപറുകളും താലിബാൻ പിടിച്ചെടുത്തിരുന്നു. ഇതിലൊന്നാണ് തകർന്നതെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |