റാന്നി : പെരുനാട് ഗ്രാമപഞ്ചായത്തിൽ പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പിനിടെ ജീവനക്കാരന് നായയുടെ കടിയേറ്റു. പെരുനാട് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ കൊല്ലം അഞ്ചൽ സ്വദേശി രാഹുൽ ആർ.എസിനാണ് നായയുടെ കടിയേറ്റത്. ഇന്നലെ മാമ്പാറ മേഖലയിൽ രാവിലെ പത്തരയോടെ നായ്കൾക്ക് കുത്തിവയ്പ്പ് എടുക്കുമ്പോഴാണ് സംഭവം.
രാഹുലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് പേവിഷ പ്രതിരോധത്തിനുള്ള വാക്സിൻ നൽകി.