SignIn
Kerala Kaumudi Online
Thursday, 19 September 2024 2.52 AM IST

മുഖ്യമന്ത്രിയുടെ കർണാടക സന്ദർശനം: സുരക്ഷയൊരുക്കാൻ കോട്ടയം എസ്.പി

Increase Font Size Decrease Font Size Print Page
pinarayi

തിരുവനന്തപുരം: ഞായറാഴ്ച കർണാടകത്തിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് പഴുതടച്ച സുരക്ഷയൊരുക്കാൻ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിനെ സ്പെഷ്യൽ ഓഫീസറായി നിയോഗിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിക്ക് അവിടെ കമാൻഡോ സുരക്ഷാ സംവിധാനമാണ് ഒരുക്കുന്നത്. പഴുതടച്ച സുരക്ഷാ സംവിധാനമൊരുക്കാനാണ് സ്പെഷ്യൽ ഓഫീസറെ നിയോഗിച്ചത്. ഉത്തരവിന്റെ പകർപ്പ് ഡി.ജി.പി അനിൽകാന്ത് കർണാടക ഡി.ജി.പിക്ക് കൈമാറി. കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയും ചിക്കബെല്ലാപുരയിലെ ബാഗേപ്പള്ളിയിലെ പാർട്ടി പരിപാടിക്കുമായാണ് മുഖ്യമന്ത്രി കർണാടകയിലേക്ക് പോവുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PINARAYI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.