കാവ്യ മാധവനൊപ്പമുള്ള മീനാക്ഷിയുടെ മനോഹര ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നു. കാവ്യയുടെ പിറന്നാൾ ദിനത്തിന്റെ ഭാഗമായാണ് ചിത്രം പങ്കുവച്ചത്. കാവ്യയ്ക്കൊപ്പം ചേർന്നിരിക്കുന്ന മീനാക്ഷിയെ ചിത്രത്തിൽ കാണാം. ഒാണത്തിന് കുടുംബ സമേതമുള്ള ചിത്രം ആരാധകർക്കായി മീനാക്ഷി പങ്കുവച്ചിരുന്നു. കാവ്യയുടെ പിറന്നാൾ ദിനത്തിലായിരുന്നു നമിത പ്രമോദിന്റെ ജന്മദിനം. മീനാക്ഷിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് നമിത. ഹാപ്പി ബർത്ത് ഡേ ഡിയർ എന്ന അടിക്കുറിപ്പോടെ നമിതയ്ക്കൊപ്പമുള്ള സെൽഫിയും മീനാക്ഷി പങ്കുവച്ചു. നമിത, മീനാക്ഷി സൗഹൃദ കൂട്ടായ്മയിൽ വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്.പിറന്നാൾ ചിത്രങ്ങൾ നമിതയും പങ്കുവച്ചു. അതേസമയം ശ്യാംധർ സംവിധാനം ചെയ്യുന്ന ഇരവ് ആണ് നമിത പ്രമോദ് നായികയായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം. നാദിർഷ സംവിധാനം ചെയ്ത ഇൗശോ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.
ഒ.ടി.ടി റിലീസായി എത്തുന്ന ചിത്രത്തിൽ ജയസൂര്യ ആണ് നായകൻ. റഹ്മാൻ ചിത്രം എതിരെ, ആസിഫ് അലിയുടെ രഞ്ജിത് സിനിമ എന്നീ ചിത്രങ്ങളിലും നമിതയാണ് നായിക. ഇരുചിത്രങ്ങളും ചിത്രീകരണം പൂർത്തിയായതാണ്. മാത്യു തോമസ് ബാഡ്മിന്റൺ താരമായി എത്തുന്ന കപ്പ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി നമിത എത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |