കൊടകര: കെ.എസ്.ഇ.ബി ഓഫീസ് പരിസരത്തുനിന്നും 1.3 ലക്ഷം രൂപയുടെ അലുമിനിയം കമ്പികളും മെറ്റീരിയൽസും മോഷ്ടിച്ച നാല് അന്യസംസ്ഥാന തൊഴിലാളികളെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു. അലുമിനിയം കമ്പിയും മറ്റും മോഷണം പോയതായി കാണിച്ച് കൊടകര കെ.എസ്.ഇ.ബി എൻജിനിയിറൂടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ്
പ്രതികളെ അറസ്റ്റ് ചെയ്തത്.
കൊരട്ടിയിലെ ആക്രിക്കടയിലെ ജോലിക്കാരായ ഉത്തർപ്രദേശ് സ്വദേശികളായ ജാവേദ്, മുഹമ്മദ് അലം, ഇനാമുൽ, ബംഗാൾ സ്വദേശി സദ്ദാം ഷേക്ക് എന്നിവർ ഒന്നിച്ച് പെട്ടി ഓട്ടോയിൽ അലുമിനിയം കമ്പിയും മറ്റും കയറ്റിപ്പോകുന്നതിനിടെയാണ് കൊടകര പൊലീസ് പോട്ടയിൽ വച്ച് പിടികൂടിയത്.
ഇവർക്ക് മറ്റ് സ്ഥലങ്ങളിൽ നടന്ന മോഷണങ്ങളിലിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ്.ഐമാരായ പി.ജി. അനൂപ്, സി.കെ. ബാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർമരായ സിജു ആലുക്ക, ഷിജുമോൻ, ബിനു എന്നിവരുമുണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |