SignIn
Kerala Kaumudi Online
Thursday, 19 September 2024 2.33 AM IST

പൊട്ടറ്റോ ചിപ്സിനോട് നോ പറയൂ, മാനസികാരോഗ്യത്തിന് പഴങ്ങൾ ശീലമാക്കൂ

Increase Font Size Decrease Font Size Print Page
fruits

ലണ്ടൻ : നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ മാനസികാരോഗ്യത്തെ നേരിട്ട് സ്വാധീനിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ ? പൊട്ടറ്റോ ചിപ്സ് പോലുള്ള അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾക്ക് പകരം പഴങ്ങൾ കഴിക്കുന്നത് മെച്ചപ്പെട്ട മാനസികാരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവ് നിരത്തുകയാണ് ബ്രിട്ടീഷ് ജേണൽ ഒഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട്. കൂടുതൽ പഴങ്ങൾ കഴിക്കുന്നവരിൽ വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക അവസ്ഥകൾ കുറവാണെന്നാണ് കണ്ടെത്തൽ. ഇംഗ്ലണ്ടിലെ ബിർമിംങ്ങാമിലുള്ള ആസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. പ്രായപൂർത്തിയായ 428 പേരെ പഠന വിധേയമാക്കി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവർ പിന്തുടർന്ന് വരുന്ന ഭക്ഷണശീലങ്ങളെ പറ്റി റിപ്പോർട്ട് തയാറാക്കി. ഇവരുടെ മാനസികാരോഗ്യം, വ്യായാമം, പുകവലി, മദ്യത്തിന്റെ ഉപയോഗം തുടങ്ങിയ വിവിധ ഘടകങ്ങളെ പറ്റിയും വിവരങ്ങൾ ശേഖരിച്ചു. തുടർന്നാണ് പഴങ്ങൾ കഴിക്കുന്നവരിൽ വിഷാദമുൾപ്പെടെയുള്ള അവസ്ഥകൾ കുറവാണെന്നും പൊട്ടറ്റോ ചിപ്സ് പോലുള്ള ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കുന്നവരിൽ വിവിധ മാനസിക പ്രശ്നങ്ങളും ഓർമക്കുറവും കണ്ടെത്തിയത്. അസംസ്കൃത രൂപത്തിലെ പഴങ്ങൾ പതിവായി കഴിക്കുന്നത് ആന്റിഓക്സിഡന്റുകളടങ്ങിയ പോഷകഘടങ്ങൾ പരമാവധി ആഗിരണം ചെയ്യാൻ സഹായിക്കുമെന്നും മാനസികാരോഗ്യത്തിലും ഇതിന്റെ സ്വാധീനം പ്രകടമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.