കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സാമൂഹ്യ പ്രവർത്തന വിഭാഗം ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദശദിന സഹവാസ ക്യാമ്പ് കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്തിൽ ആരംഭിച്ചു.
കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനത്തിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ.എം.എസ്. അനീഷ് അദ്ധ്യക്ഷനായിരുന്നു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ.സിബി, ഗ്രാമപഞ്ചായത്ത് അംഗം ഡെയ്സി ജോയ്, ഡോ.കെ.കെ.ബോബൻ, അർജുൻ ടി.മോഹൻ, എച്ച്.അഫ്ന എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |