പത്തനംതിട്ട : കെ.എസ്.ആർ.ടി.സിയിൽ പന്ത്രണ്ട് മണിക്കൂർ ജോലിസമയം അടിച്ചേൽപ്പിക്കുന്നതിനെതിരെ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് ബി.എം.എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ ജില്ലയിൽ പ്രചരണ വാഹനജാഥ നടത്തും. രാവിലെ 9 ന് അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബി.എം.എസ് ജില്ലാ സെക്രട്ടറി എ.കെ.ഗിരീഷ് വാഹനജാഥ ഉദ്ഘാടനം ചെയ്യും. തുടർന്ന് പന്തളം, തിരുവല്ല, മല്ലപ്പള്ളി, റാന്നി, കോന്നി ഡിപ്പോകളിൽ പര്യടനം നടത്തുന്ന ജാഥ വൈകിട്ട് 5ന് പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സമാപിക്കും.
കെ.എസ്.ടി.ഇ.എസ് ജില്ലാ പ്രസിഡന്റ് എ.എസ്.രഘുനാഥ് അദ്ധ്യക്ഷത വഹിക്കും. സമ്മേളനം കെ.എസ്.ടി.ഇ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.ഇ.എസ് , ബി.എം.എസ് സംസ്ഥാന, ജില്ലാ ഭാരവാഹികൾ സംസാരിക്കും. ജാഥാ ക്യാപ്ടൻ എം.കെ.പ്രമോദം, വൈസ് ക്യാപ്ടൻ സി.എ.ഗോപാലകൃഷ്ണൻ നായർ, ജാഥാ മാനേജർ ആർ.വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |