SignIn
Kerala Kaumudi Online
Friday, 15 May 2026 1.34 AM IST

കോഴിക്കോട് മാളിൽ സിനിമ പ്രമോഷൻ ചടങ്ങിനിടെ വനിതാ താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; കയറിപ്പിടിച്ചയാളെ തല്ലി നടി

assault

കോഴിക്കോട്: സ്വകാര്യ മാളിൽ നടന്ന സിനിമ പ്രമോഷൻ ചടങ്ങിന് ശേഷം മടങ്ങുകയായിരുന്ന രണ്ട് നടിമാർക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. ആൾക്കൂട്ടത്തിൽ ചിലർ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായി ഇരയായ നടി ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ആദ്യം കടന്നുവന്ന നടി അതിക്രമത്തിന് ശ്രമിച്ചയാളെ തല്ലിയിരുന്നു. എന്നാൽ പിന്നാലെയെത്തിയ നടിയ്‌ക്ക് നേരെയും ജനക്കൂട്ടത്തിൽ നിന്നും അതിക്രമ ശ്രമമുണ്ടാകുകയായിരുന്നു.

ഇന്ന് വൈകിട്ടായിരുന്നു സംഭവം. അതിക്രമത്തിൽ അമ്പരന്നുപോയ നടി തനിയ്‌ക്ക് അപ്പോൾ പ്രതികരിക്കാനായില്ലെന്നും ആ മാനസികാഘാതത്തിൽ നിന്നും പുറത്തുകടക്കാനായില്ലെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

നടിയുടെ കുറിപ്പിലെ ഭാഗങ്ങൾ ഇങ്ങനെ:

ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളിൽ വച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്നൊരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാൻ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് ളൃൗേെൃമലേറ ആയിട്ടുള്ളവർ ആണോ നമ്മുടെ ചുറ്റും ഉള്ളവർ?

പ്രമോഷന്റെ ഭാഗമായി ഞങ്ങളുടെ ടീം മുഴുവൻ പലയിടങ്ങളിൽ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവർത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവർ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാൻ മരവിച്ചു പോയി. ആ മരവിപ്പിൽ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്.... തീർന്നോ നിന്റെയൊക്കെ അസുഖം...

Add as a preferred source on Google
TAGS: CASE DIARY, SEXUAL ASSAULT, TWO ACTRESS, MALL IN KOZHIKODE, FILM PROMOTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY