മുണ്ടക്കയം. മുണ്ടക്കയം പഞ്ചായത്തിലെ 21 വാർഡുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട എ.ഡി.എസ് അംഗങ്ങളുടെ പൊതുസഭ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. സി.ഡി.എസ് ചെയർപേഴ്സൺ പി.ജി വസന്തകുമാരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പ്രമീള ബിജു, വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ സി.വി അനിൽകുമാർ, ഷിജി ഷാജി, ബിൻസി ഇമ്മാനുവൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിനി മോൾ തടത്തിൽ, ലിസി ജിജി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രമേശ് തുടങ്ങിയവർ പങ്കെടുത്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.