ന്യൂഡൽഹി: കാശി വിശ്വനാഥ ക്ഷേത്രം - ഗ്യാൻവാപി മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട കേസിൽ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ഡയറക്ടർ ജനറലിനോട് ഒക്ടോബർ 18നകം സത്യവാങ്മൂലം സമർപ്പിക്കാൻ അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടു. ദേശീയ പ്രാധാന്യമുള്ളതും 1991 മുതൽ വിചാരണക്കോടതിയുടെ മുമ്പാകെയുള്ള വിഷയവുമാണ് ഇതെന്നും ജസ്റ്റിസ് പാഡിയ പറഞ്ഞു.