SignIn
Kerala Kaumudi Online
Wednesday, 25 September 2024 5.44 PM IST

വളർത്തു നായകൾക്കുള്ള ഒന്നാംഘട്ട വാക്സിനേഷൻ ക്യാമ്പ്

Increase Font Size Decrease Font Size Print Page
vaccine

പയ്യന്നൂർ : പേവിഷബാധ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പയ്യന്നൂർ നഗരസഭ വെറ്ററിനറി പോളി ക്ലീനിക്കിന്റെ സഹകരണത്തോടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നായകൾക്ക് നടത്തി വന്ന പ്രതിരോധ വാക്സിനേഷൻ ക്യാമ്പിന്റെ ഒന്നാം ഘട്ടം പൂർത്തിയായി.തെരു കസ്തൂർബ വായനശാല, മുതിയലം വെറ്റിനറി സബ്ബ് സെന്റർ, വെള്ളൂർ സബ്ബ് സെന്റർ എന്നിവിടങ്ങളിലായിട്ടാണ് വളർത്തു നായകളുടെ വാക്സിനേഷനും രജിസ്ട്രേഷനുമായി ക്യാമ്പ് സംഘടിപ്പിച്ചത്.രണ്ടാംഘട്ടമായി തെരുവു നായകളുടെ കുത്തിവയ്പ്, നായപിടുത്തക്കാരുടെയും മൃഗ സ്നേഹികളുടെയും സഹകരണത്തോടെ ഉടൻ നടപ്പിലാക്കും.വെള്ളൂർ വെറ്റിനറി സബ്ബ് സെന്ററിൽ നടന്ന ക്യാമ്പിന്റെ സമാപനം ചെയർ പേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജയ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി.വി.സജിത, കൗൺസിലർമാരായ ഇ. ഭാസ്ക്കരൻ , ഇ.കരുണാകരൻ, വി.കെ.നിഷാദ്, വെറ്ററിനറി സർജൻ ഡോ. എസ്.ഹരികുമാർ തുടങ്ങിയവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.