SignIn
Kerala Kaumudi Online
Sunday, 27 November 2022 12.08 PM IST

സൂര്യയാണ് താരം

surya
surya

തിരുവനനന്തപുരം: ട്വന്റി-20യിലെ ഇന്ത്യൻ പ്രതിഭാസം സൂര്യകുമാർ കഴിഞ്ഞ ദിവസം കാര്യവട്ടത്തെ വെടിക്കെട്ട് ഇന്നിംഗ്സിലൂടെ പുതിയ ചില റെക്കാഡുകളും സ്വന്തം പേരിൽ കുറിച്ചു. ട്വന്റി-20യിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സടിക്കുന്ന താരമെന്ന റെക്കാഡ് സൂര്യ തിരുവനന്തപുരത്തെ ഇന്നിംഗ്സിലൂടെ സ്വന്തമാക്കി. ഇവിടെ മൂന്ന് സിക്സടിച്ച സൂര്യയുടെ ട്വന്റി-20യിലെ ഈ വർഷത്തെ സിക്സുകളുടെ എണ്ണം 45 ആയി. 2021ൽ പാകിസ്ഥാന്റെ മുഹമ്മദ് റി‌സ്‌വാൻ നേടിയ 42 സിക്സിന്റെ റെക്കാഡാണ് സൂര്യ പഴങ്കഥയാക്കിയത്. ഒരു കലണ്ടർ വർഷത്തിൽ ഇന്ത്യയ്ക്കായി ട്വന്റി-20യിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമെന്ന ശിഖർ ധവാന്റെ പേരിലുണ്ടായിരുന്ന റെക്കാഡും സൂര്യ തിരുത്തി. സൂര്യ ഈ വർഷം ഇതുവരെ 732 റൺസ് നേടിക്കഴിഞ്ഞു. 2018ൽ ധവാൻ നേടിയ 689 റൺസായിരുന്നു ഇതുവരെയുള്ള റെക്കാഡ്. കാര്യവട്ടത്തെ മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ സൂര്യ ട്വന്റി-20 ബാറ്രർമാരുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, SURYA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.