തിരുവനന്തപുരം: ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ ( കെസിബിസി). ഞായറാഴ്ച രൂപതകളിൽ വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട പരീക്ഷകൾ നടക്കുന്നുണ്ട്. കൂടാതെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമൊക്കെ ആചാരാനുഷ്ഠാനങ്ങളിൽ പങ്കെടുക്കണം. ഇക്കാരണം കൊണ്ടാണ് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
ഗാന്ധിജയന്തി ദിനത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളുമൊക്കെ വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കണമെന്ന് സർക്കാർ നേരത്തെ നിർദേശം നൽകിയിരുന്നു. സർക്കാർ നിർദേശം അനുസരിക്കുമെന്നും മറ്റൊരു ദിവസം പരിപാടി സംഘടിപ്പിക്കുമെന്നും കെ സി ബി സി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |