കൊല്ലം: ദീർഘ - ഹ്രസ്വദൂര ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നിലവിൽ വന്നു. ഇതനുസരിച്ച് ഗുരുവായൂർ- പുനലൂർ ട്രെയിൻ ഉച്ചയ്ക്ക് 1.45ന് പുനലൂരിലെത്തും. നേരത്തെ 2.35 ആയിരുന്നു എത്തിയിരുന്നത്.
ചെങ്കോട്ട ട്രെയിനിനുവേണ്ടി ആവണിശ്വരം സ്റ്റേഷനിൽ അര മണിക്കൂറോളം പിടിച്ചിടുന്നതിനാലാണ് പുനലൂരിൽ വൈകി എത്തിയിരുന്നത്. ക്രോസിംഗ് പുനലൂരിലേക്ക് മാറ്റി സമയം നേരത്തെയാക്കുകയായിരുന്നു. മറ്റ് ട്രെയിനുകളുടെ സമയ ക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
മധുരയിൽ നിന്ന് രാത്രി 11.25ന് പുറപ്പെടുന്ന മധുര- പുനലൂർ ട്രെയിൻ രാവിലെ 10.20ന് പുനലൂരിൽ എത്തിയിരുന്ന സമയത്തിൽ നേരിയ മാറ്റം വരുത്തി 10.10 ആക്കി. കൊല്ലത്തെത്തുന്ന പുതിയ സമയം 8.35.
പുനലൂർ - കൊല്ലം മെമു 9.25ന് കൊല്ലത്തെത്തും
കൊല്ലം- പുനലൂർ മെമു സർവീസ് രാവിലെ 6.20ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 7.35ന് പുനലൂരിലും, 8.10ന് പുനലൂരിൽ നിന്ന് പുറപ്പെട്ട് 9.25ന് കൊല്ലത്തും എത്തും. വൈകിട്ട് 5.35ന് കൊല്ലത്തു നിന്ന് പുറപ്പെടുന്ന കൊല്ലം- പുനലൂർ സ്പെഷ്യൽ ട്രെയിൻ 6.50ന് പുനലൂരിലെഎത്തും. 7.50ന് പുനലൂരിൽ നിന്ന് യാത്ര തിരിച്ച് രാത്രി 9.05ന് കൊല്ലത്തെത്തും. ചെങ്കോട്ട- കൊല്ലം സ്പെഷ്യൽ രാവിലെ 11.35ന് ചെങ്കോട്ടയിൽ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.40ന് പുനലൂരിലും വൈകുന്നേരം 3.35ന് കൊല്ലത്തുമെത്തും. കൊല്ലം- ചെങ്കോട്ട രാവിലെ 10.20ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20ന് ചെങ്കോട്ടയിലെത്തിച്ചേരും. രാത്രി 11.20ന് തിരുനൽവേലിയിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്ന ട്രെയിൻ 3.10ന് പുനലൂരിലും 4.55ന് കൊല്ലത്തും എത്തി രാത്രി 12ന് പാലക്കാട്ടെഎത്തും. പാലക്കാട്ട് നിന്നുള്ള യാത്രയിൽ രാത്രി 11.10ന് കൊല്ലത്തും 12.15ന് പുനലൂരിലുമെത്തും. വേളാങ്കണ്ണി, പുനലൂർ - നാഗർകോവിൽ ട്രെയിൻ സമയങ്ങളിൽ മാറ്റമില്ല.
വേണാടിന്റെ തിരുവനന്തപുരം സമയം രാവിലെ 5.05ന് പകരം 5.15ന്.
പാലക്കാട് - തിരുനെൽവേലി - പാലരുവി, എറണാകുളത്ത് നിന്ന് 10 മിനിറ്റ് നേരത്തെ. വൈകുന്നേരം 6.40ന്. എറണാകുളം ടൗണിൽ നിന്ന് പുറപ്പെടുന്ന നിലമ്പൂർ - കോട്ടയം വൈകുന്നേരം 8ന് പകരം 7.45ന്.
റെയിൽവേ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |