ന്യൂഡൽഹി: പാക്കിസ്ഥാൻ സർക്കാറിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. കേന്ദ്രസർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് ട്വിറ്റർ അറിയിച്ചു. ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാന്റെ ട്വിറ്റർ അക്കൗണ്ട് സെർച്ച് ചെയ്യുമ്പോൾ നിയമപരമായ പ്രശ്നങ്ങൾ മൂലം അക്കൗണ്ട് തടഞ്ഞിരിക്കുന്നു എന്നാണ് കാണിക്കുന്നത്. രാജ്യ വിരുദ്ധ ഉള്ളടക്കമുള്ളതിനാലാണ് നടപടിയെന്നറിയുന്നു. ജൂലായിൽ നിരവധി പാക്കിസ്ഥാൻ ഹാൻഡിലുകൾ നിരോധിച്ചതിനൊപ്പം പാക്കിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക അക്കൗണ്ട് തടഞ്ഞിരുന്നുവെങ്കിലും വീണ്ടും ലഭ്യമാക്കിയിരുന്നു. ആഗസ്റ്റിൽ വ്യാജവും ഇന്ത്യാ വിരുദ്ധവുമായ ഉള്ളടക്കത്തിന്റെ പേരിൽ പാക്കിസ്ഥാനിൽ നിന്നുള്ള എട്ട് യുട്യൂബ് വാർത്താ ചാനലുകളും ഒരു ഫേസ് ബുക്ക് അക്കൗണ്ടും ബ്ലോക്ക് ചെയ്തിരുന്നു. ഇതിനകം 100ലധികം യുട്യൂബ് ചാനലുകൾ, നാല് ഫേസ് ബുക്ക് പേജുകൾ, അഞ്ച് ട്വിറ്റർ അക്കൗണ്ടുകൾ മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ എന്നിവയും കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |