SignIn
Kerala Kaumudi Online
Friday, 20 September 2024 5.01 PM IST

വിവാഹാഭ്യർത്ഥന നിരസിച്ചതിന് വാഹനം കത്തിച്ചു: പ്രതി അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
nissamudeen

കൊരട്ടി: തമിഴ്‌നാട് സ്വദേശിനിയായ യുവതിയുടെ ഇരുചക്ര വാഹനം കത്തിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊരട്ടി കിൻഫ്ര പാർക്കിന് സമീപത്തെ കണ്ണങ്കോട് വീട്ടിൽ നിസാമുദ്ദീനെ (42)യാണ് കൊരട്ടി എസ്.എച്ച്.ഒ: ബി.കെ. അരുൺ അറസ്റ്റ് ചെയ്തത്. കൊരട്ടി ലത്തീൻ പള്ളിക്ക് സമീപം താമസിക്കുന്ന മുത്തുമാരിയുടെ ഇരുചക്രവാഹനമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കത്തിച്ചത്. നിരവധി കേസുകളിൽ പ്രതിയായ നിസാമുദ്ദീൻ യുവതിയോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു. വിധവയായ യുവതിയെ പലതവണ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസവും റെയിൽവേ ഗേറ്റിനടുത്ത വീട്ടിലെത്തി ഇത്തരത്തിൽ ഭീഷിണിപ്പെടുത്തിയെന്ന് യുവതി കൊരട്ടി സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു. എസ്.ഐമാരായ ഷാജു എടത്താടൻ, സി.എസ്. സൂരജ്, സി.എൻ. എബിൻ, എസ്.സി.പിഒമാരായ വി.ആർ. രഞ്ജിത്ത്, കെ.എ. പ്രദീപ്, സി.പി.ഒ: ദീപു എന്നിവരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ നിസ്സാമുദ്ദീൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.