SignIn
Kerala Kaumudi Online
Saturday, 16 May 2026 6.20 AM IST

എതിരില്ല,​ കാനം രാജേന്ദ്രൻ സി പി ഐ സംസ്ഥാന സെക്രട്ടറി,​ തിരഞ്ഞെടുത്തത് ഏകകണ്ഠേന

kanam-rajendran

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ എതിരില്ലാതെയാണ് കാനത്തിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പ്രകാശ് ബാബുവോ വി.എസ്. സുനിൽകുമാറോ മത്സരിക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും പാർട്ടി ദേശീയ നേതൃത്വം ഇടപെട്ട് മത്സരം ഒഴിവാക്കുകയായിരുന്നു. പ്രായ പരിധി നിർദ്ദേശം ശക്തമായി നടപ്പാക്കിയതോടെ സംസ്ഥാന കൗൺസിലിൽ നിന്ന് സി.ദിവാകരനും കെ,​ഇ,​ ഇസ്മായിലും പുറത്തായി.

വിമതപക്ഷത്തെ ഒതുക്കിയാണ് മൂന്നാംടേമിൽ കാനം സെക്രട്ടറി പദത്തിലെത്തുന്നത്. . കെ.ഇ. ഇസ്മയാിൽ സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്തായെങ്കിലും . സെൻട്രൽ എക്സിക്യൂട്ടീവ് അംഗമെന്ന നിലയിൽ പാർട്ടി കോൺഗ്രസ് കഴിയും വരെ തുടരാനാവും. .ജില്ലാ പ്രതിനിധികളിൽ നിന്ന് സംസ്ഥാന കൗൺസിലലേക്ക് അംഗങ്ങളെത്തിയപ്പോൾ കാനം വിരുദ്ധ ചേരിയുടെ ശക്തികേന്ദ്രമായ ഇടുക്കിയൽ അവർ കരുത്ത് കാണിച്ചു. കാനം അനുകൂലിയായ ഇ.എസ്. ബിജമോളെ ജില്ലാ പ്രതിനിധിപട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് മാത്രമല്ല പാർട്ടി കോൺഗ്രസ് പ്രതിനിധി പോലും ആക്കിയില്ല, കൊല്ലത്ത് നിന്ന് ജി.എ.സ് ജയലാലും എറണാകുളത്ത് നിന്ന് പി രാജുവും ഒഴിവാക്കപ്പെട്ടു. പ്രായപരിധി പദവി വിവാദങ്ങളിൽ പരസ്യ പ്രതികരണങ്ങൾ നടത്തിയവർക്കെതിരെ പക്ഷ ഭേദമില്ലാതെയാണ് ചർച്ചയിൽ പ്രതിനിധികൾ വിമഋശനമുന്നയിച്ചത്. പാർട്ടിയുടെ ഐക്യമാണ് പ്രധാനമെന്ന് മറുപടി പ്രസംഗത്തിൽ കാനം ഓർമ്മിപ്പിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KANAM RAJENDRAN, CPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA