കോഴിക്കോട്: ഗാന്ധിജിയുടെ ജീവിതത്തിലെ ഒരോ സ്പന്ദനങ്ങളും രേഖപ്പെടുത്തി ഗാന്ധി പീസ് ഫൗണ്ടേഷന്റെ ചരിത്രപ്രദർശനം. മഹാത്മാഗാന്ധിയുടെ ജീവിതവും , സത്യാഗ്രഹ സമരങ്ങളും , ഗാന്ധിയൻ ആദർശങ്ങളും പുതു തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനായി ഗാന്ധി ഗൃഹം കേളപ്പജി ഓഡിറ്റോറിയത്തിലാണ് 'മഹാത്മാ, ജീവിതവും സമരവും ' ചിത്രപ്രദർശനം തുടങ്ങിയത്.
ഏഴു വയസ് മുതൽ മഹാത്മാവായി രക്തസാക്ഷിത്വം വരിച്ചത് വരെയുള്ള 100 പ്രധാനപ്പെട്ട ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ നാറ്റാളിലുള്ള ഫിനിക്സ് സെറ്റിൽമെന്റും, ട്രാൻസ് വാളിലുള്ള ടോൾസ്റ്റോയി ഫാമും അടക്കം ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി നേതൃത്വം നൽകിയ പ്രധാനപ്പെട്ട സത്യാഗ്രഹസമരങ്ങളുടെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട് . 1915 ഇന്ത്യയിൽ എത്തിയശേഷം നേതൃത്വം നൽകിയ ചമ്പാരൻ സത്യാഗ്രഹം , അഹമ്മദാബാദ് മിൽ തൊഴിലാളി സമരം, നിസ്സഹകരണ സമരം, ഉപ്പ് സത്യാഗ്രഹം , ക്വിറ്റിന്ത്യാസമരം തുടങ്ങി അവസാനത്തെ ഐതിഹാസികമായ ഉപവാസവും രക്തസാക്ഷിത്വവും വരെയുള്ള പ്രസിദ്ധമായ ചിത്രങ്ങൾ പ്രദർശനത്തിൽ ശ്രദ്ധേയമാണ്.
നാഷണൽ ഗാന്ധി മ്യൂസിയം, ന്യൂഡൽഹി , ഗാന്ധി സ്മൃതി സമിതി, ന്യൂഡൽഹി എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. പ്രദർശനം ഒക്ടോബർ എട്ടുവരെ നീണ്ടുനിൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |