നീലേശ്വരം: സി.പി.എം നീലേശ്വരം ഏരിയാക്കമ്മറ്റിയുടെ മേൽനോട്ടത്തിലുള്ള എൻ.ജി.സ്മാരക പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ത്രിദിന പഠന ക്ലാസ്സ് ഇന്ന് സമാപിക്കും.നീലേശ്വരം ഇ.എം.എസ്. മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനാണ് ക്ളാസ് ഉദ്ഘാടനം ചെയ്തത്. ശശീന്ദ്രൻ മടിക്കൈ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം രാജൻ സ്വാഗതം പറഞ്ഞു.സാമൂഹ്യ ചരിത്രം എന്ന വിഷയത്തിൽ സുജിത് കൊടക്കാട് ക്ലാസ്സെടുത്തു. പാറക്കോൽ രാജൻ സ്വാഗതം പറഞ്ഞു കെ.വി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി പരിപാടി എന്ന വിഷയത്തിൽ ചൊവ്വാഴ്ച വി.കെ.രാജനും പാർട്ടി ചരിത്രം എന്ന വിഷയത്തിൽ പി.കരുണാകരനും ക്ളാസുകൾ കൈകാര്യം ചെയ്തു. കയനി മോഹനൻ ,കെ .രാഘവൻ എന്നിവർ സ്വാഗതം പറഞ്ഞു മടത്തിനാട്ട് രാജൻ, ഷൈജമ്മ ബെന്നി എന്നിവർ അദ്ധ്യക്ഷത വഹിച്ചു. വർത്തമാന കാലരാഷ്ട്രീയ അടവുകൾ എന്ന വിഷയത്തിൽ സി.ജെ സജിതും ദർശനം എന്ന വിഷയത്തിൽ ഡോ.എ.അശോകനും ഇന്നലെ ക്ളാസെടുത്തു.