SignIn
Kerala Kaumudi Online
Thursday, 19 September 2024 7.06 PM IST

ഡൽഹിയിൽ 27 കോടി വിലമതിക്കുന്ന വാച്ച് പിടിച്ചെടുത്തു

Increase Font Size Decrease Font Size Print Page
ss

ന്യൂഡൽഹി: 27 കോടി വിലമതിക്കുന്ന സ്വർണ്ണവും വജ്രവും പതിച്ച ജേക്കബ് ആൻഡ് കോ വാച്ചുൾപ്പെടെ ഏഴ് റിസ്റ്റ് വാച്ചുകൾ കടത്താൻ ശ്രമിച്ചയാളെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് അറസ്റ്റ് ചെയ്തു. നാലിന് ദുബായിൽ നിന്ന് ഇ കെ 516 എമിറേറ്റ്‌സ് വിമാനത്തിൽ ഡൽഹിയിലെത്തിയ ഇയാളെ കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 135 പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വാച്ചുകളുടെ വില ഏകദേശം 28.17 കോടിയാണെന്ന് കസ്റ്റംസ് കണക്കാക്കുന്നു. യാത്രക്കാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളുടെ ബാഗ് പരിശോധിച്ചപ്പോൾ ജെയിംസ് ആൻഡ് കോയുടെ 27 കോടി വില വരുന്ന വാച്ച്,15 ലക്ഷം വീതം വില വരുന്ന അഞ്ച് റോളക്‌സ് ഓസ്റ്റർ വാച്ചുകൾ, 30 ലക്ഷം രൂപയുടെ ഒരു പിയാഗെറ്റ് ലൈംലൈറ്റ് സ്റ്റെല്ലാ വാച്ച്, ഡയമണ്ട് പതിച്ച ബ്രേസ്‌ലേറ്റ് ,ഐഫോൺ 14 പ്രോ എന്നിവ കണ്ടെടുത്തു. ആദ്യമായാണ് ഇത്രയും വില വരുന്ന വസ്തു ഡൽഹി വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുക്കുന്നതെന്ന് ഡൽഹി എയർപോർട്ട് കസ്റ്റംസ് കമ്മിഷണർ സുബൈർ റിയാസ് കാമിലി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.