SignIn
Kerala Kaumudi Online
Thursday, 19 September 2024 4.42 PM IST

നാലാം വ്യവസായ വിപ്ലവത്തിന് ഇന്ത്യ നേതൃത്വം നൽകും: മോദി

Increase Font Size Decrease Font Size Print Page
ss

ഗാന്ധിനഗർ: നാലാം വ്യാവസായിക വിപ്ലവത്തിന് നേതൃത്വം നൽകാനുള്ള ശേഷി ഇന്ത്യയ്‌ക്കുണ്ടെന്നും ലോകത്തിലെ പ്രധാന ഉത്പാദന കേന്ദ്രമാക്കി രാജ്യത്തെ മാറ്റാൻ സർക്കാർ നിരവധി പരിഷ്കാരങ്ങൾ നടത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിൽ നടന്ന ഇൻഡസ്ട്രി 4.0 സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മോദി.

പുത്തൻ സാങ്കേതിക വിദ്യകളും ആശയങ്ങളും ചേർന്നതാണ് നാലാം വ്യവസായ വിപ്ലവം. വിവിധ കാരണങ്ങളാൽ മുൻകാല വ്യാവസായിക വിപ്ലവങ്ങളുടെ ഭാഗമാകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല.

ആഗോള മൂല്യ ശൃംഖലയിൽ ഇന്ത്യയെ സുപ്രധാന കണ്ണിയാക്കുന്നതിൽ വ്യവസായവും സംരംഭകരും നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാവസായിക വിപ്ലവം 4.0ലൂടെ ഉത്പാദനം വർദ്ധിപ്പിക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചുവരുന്നതായി ഹെവി ഇൻഡസ്ട്രീസ് മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു. ആഗോള ഉത്പാദനത്തിന്റെ കേന്ദ്രമായി മാറുന്നതിലേക്ക് ഇന്ത്യ നീങ്ങുകയാണ്. ത്രീഡി പ്രിന്റിംഗ്, മെഷീൻ ലേണിംഗ്, ഡാറ്റാ അനലിറ്റിക്സ്, ഇന്റർനെറ്റ് ഒഫ് തിങ്ക്സ് തുടങ്ങിയവ വ്യാവസായിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാനമാണെന്നും പാണ്ഡെ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.