വൈക്കം. മുഹമ്മദ് നബിയുടെ 1497ാം ജന്മദിനം നാടെങ്ങും വിവിധ പരിപാടികളോടെ ആഘോഷിച്ചു. മദ്രസകൾ, പള്ളികൾ എന്നിവ കേന്ദ്രീകരിച്ച് മൗലിദ് പാരായണം, ഘോഷയാത്ര, അന്നദാനം, മധുരവിതരണം എന്നിവ നടന്നു. മദ്രസകളിൽ വിദ്യാർത്ഥികളുടെ കലാസാഹിത്യ പരിപാടികളും അരങ്ങേറി. താലൂക്കിലെ വൈക്കം, തയോലപ്പറമ്പ്, വെച്ചൂർ, നക്കംതുരുത്ത്, ചെമ്പ്, കാട്ടിക്കുന്ന്, മറവൻതുരുത്ത്, കരിപ്പാടം, മണകുന്നം, മിഠായികുന്നം, വടകര, വെള്ളൂർ, ഇറുമ്പയം, മാന്നാർപൂഴിക്കോൽ മുസ്ലിം ജമാഅത്തുകളിലെല്ലാം നബിദിനം ആഘോഷിച്ചു. മദ്രസകൾ കേന്ദ്രീകരിച്ച് നടന്ന കുട്ടികളും മുതിർന്നവരും പങ്കെടുത്ത റാലിയെ സ്ത്രീകളടക്കമുള്ളവർ മധുരം നൽകിയാണ് സ്വീകരിച്ചത്. പള്ളികളിൽ പായസ വിതരണവും അന്നദാനവും പ്രഭാഷണങ്ങളും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |