തൃശൂർ: സുസ്ഥിര വികസനത്തിന് അടിസ്ഥാന ശാസ്ത്രം സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സംസ്ഥാന ശാസ്ത്ര സെമിനാർ മത്സരത്തിൽ ജില്ലാതല മത്സര വിജയികളായ 28 ശാസ്ത്രപ്രതിഭകൾ പങ്കെടുത്തു. മലപ്പുറം, ജില്ലയിലെ മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസിലെ അർജുൻ ഒന്നാം സ്ഥാനം നേടി.
കണ്ണൂർ സെന്റ് മേരീസ് ഗേൾസ് എച്ച്.എസിലെ ഹർഷ സുരേഷ് രണ്ടാം സ്ഥാനവും കോട്ടയം, കാഞ്ഞിരപ്പിള്ളി സെന്റ് മേരീസ് എച്ച്.എസിലെ റിയ നിസ് മാർട്ടിൻ മൂന്നാം സ്ഥാനവും നേടി. ഒന്ന്, രണ്ട് സ്ഥാനക്കാർ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരത്തിൽ പങ്കെടുക്കും. സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അദ്ധ്യക്ഷയായി. ക്യു ഐ.പി.ഡി.ഡി ഇ.ബീനാറാണി, തൃശൂർ ഡി.ഡി.ഇ ടി.വി.മദനമോഹനൻ, സംസ്ഥാന ശാസ്ത്രക്ലബ് സെക്രട്ടറി മനേഷ്, ജില്ലാ ക്ലബ് സെക്രട്ടറി കെ.സി.ശ്രീവത്സൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |