ഗാന്ധിനഗർ: ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി നടത്തുന്ന 'ഗൗരവ് യാത്ര" ക്ഷേത്ര നഗരമായ ബഹുചരാജിയിൽ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ഫ്ലാഗ് ഓഫ് ചെയ്തു. യാത്ര ബി.ജെ.പിയിലോ ഗുജറാത്തിലോ മാത്രമായി ഒതുക്കില്ലെന്ന് നദ്ദ പറഞ്ഞു. യാത്ര 20ന് കച്ചിലെ മാണ്ഡവിയിൽ സമാപിക്കും.
ഡിസംബറിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലായി ബി.ജെ.പി അഞ്ച് യാത്രകൾ നടത്തും. ഗുജറാത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും വിവിധ സ്ഥലങ്ങളിൽ യാത്രയിൽ അണിചേരും. 2017ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 99ഉം പ്രതിപക്ഷമായ കോൺഗ്രസ് 77 സീറ്റുമാണ് നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |