കൊല്ലം: ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ (എഫ്.കെ.എച്ച്.എ) നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റിന്റെ നാലാമത്തെ ബാച്ചിന്റെ അഡ്മിഷൻ ആരംഭിച്ചു. 17ന് ക്ലാസുകൾ ആരംഭിക്കും. ട്യൂഷൻ ഫീ, ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്. പ്രാക്ടിക്കൽ അടക്കമുള്ള റഗുലർ ക്ലാസ് ആരംഭിക്കുമ്പോൾ മുതൽ പ്രതിമാസം ഓരോ വിദ്യാർത്ഥിക്കും 4000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. fkhm.ihm.in എന്ന ലിങ്കിലൂടെ ഓൺലൈനായും ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് തപാൽ വഴിയും അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് സെന്ററുകളിലേക്കാണ് പ്രവേശനം നടത്തുന്നതെന്ന് അസോ. ജില്ലാ പ്രസിഡന്റ് ഷാനവാസ്, സെക്രട്ടറി സുഭാഷ് സോമൻ, സെന്റർ ഹെഡ് ആർ. സിജുമോൻ, കോ ഓർഡിനേറ്റർ ജയപ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |