കോട്ടയം. നരബലിപോലുളള അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി കൂട്ടായ്മകൾ നടത്തുമെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. കേരളത്തിന് അപമാനകരമായ രീതിയിൽ ഇലന്തൂരിലുണ്ടായ നരബലിയും പത്തനംതിട്ടയിൽ ദുർമന്ത്രവാദിനി അറസ്റ്റിലായതും കണക്കിലെടുത്താണ് തീരുമാനം.സാംസ്കാരിക വകുപ്പിനു കീഴിലുള്ള 32ഓളം സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും കൂട്ടായ്മകൾ സംഘടിപ്പിക്കുക.കാലാനുസൃതമായ നിയമങ്ങളോടൊപ്പം സംസ്ഥാനവ്യാപകമായി അവബോധ പരിപാടികൾ സംഘടിപ്പിക്കും. കല, സാഹിത്യ, സാംസ്കാരിക, സിനിമ പ്രവർത്തകർ, കൂട്ടായ്മകൾ, യുവജന സന്നദ്ധ സംഘടനകൾ തുടങ്ങിയവരെ പരിപാടിയുടെ ഭാഗമാക്കും.ഒരു വ്യക്തിയും ഇത്തരം അനാചാരങ്ങളുടെ ഭാഗമാകരുതെന്നാണു സർക്കാരിന്റെ നിലപാട്. എല്ലാ ബഹുജനങ്ങളുടെയും സഹായം പരിപാടികൾക്ക് ഉണ്ടാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |