തിരുവനന്തപുരം: രണ്ടാഴ്ച നീണ്ട വിദേശ യാത്രയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മടങ്ങിയെത്തി. ദുബായിൽ നിന്ന് ശനിയാഴ്ച പുലർച്ചെ 3.40ന് എമിറേറ്റ്സ് വിമാനത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്.നോർവെ,ഇംഗ്ലണ്ട്,യു.എ.ഇ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി സന്ദർശനം നടത്തിയത്.ലോകകേരള സഭയുടെ പ്രാദേശിക സമ്മേളനം ലണ്ടനിൽ ചേർന്നതും നോർവെയിൽ നിന്ന് മാരിടൈം രംഗത്ത് സാധ്യതയുള്ള സഹകരണവും യൂറോപ്യൻ യാത്രയിലെ മറ്റൊരു നേട്ടമായി.ഹിന്ദുജ ഗ്രൂപ്പിന്റെ നിക്ഷേപം ആകർഷിക്കാനായതും ഭക്ഷ്യസംസ്ക്കരണമേഖലയിൽ നിക്ഷേപസാധ്യത ഉറപ്പിച്ചതും യാത്രയുടെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്.
അതേസമയം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശയാത്ര സംസ്ഥാനത്ത് വിമർശിക്കപ്പെട്ടു.മന്ത്രിമാർ വിദേശത്തു പോകുന്നതിൽ തെറ്റൊന്നുമില്ലെന്നും അതിന്റെ പ്രയോജനം ജനങ്ങളോടു വിശദീകരിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |