SignIn
Kerala Kaumudi Online
Thursday, 19 September 2024 8.31 PM IST

ഷൈജൽ അനുസ്മരണവും ഓർമപുസ്തക പ്രകാശനവും

Increase Font Size Decrease Font Size Print Page
shyjal
ഷൈജൽ അനുസ്മരണം

കോഴിക്കോട്: ജുവലറി മാനുഫാക്ചറേഴ്സ് അസോസിയേഷൻ( ജെ.എം.എ) മലബാർ മേഖലാ മുൻ സെക്രട്ടറിയും ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകനുമായിരുന്ന പി.കെ.സി ഷൈജലിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ജെ.എം.എ അനുസ്മരണ സമ്മേളനവും ഷൈജൽ മെമ്മോറിയൽചാരിറ്റി ഫണ്ട് സമർപ്പണവും നടത്തും. സരോവരം കെ.പി.എം ട്രിപ്പന്റ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നാളെ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലെ 140 ലേറെ പേരുടെ ഓർമക്കുറിപ്പുകൾ അടങ്ങിയ ഷൈജൽ ഓർമപുസ്തകം എഴുത്തുകാരൻ പി.കെ.പാറക്കടവ് കവി കെ.ടി.സൂപ്പിക്ക് നൽകി പ്രകാശനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജെ.എം.എ മലബാർ റീജിയണൽ പ്രസിഡന്റ് എ.കെ.ജമീഷ് മസാദ്, പ്രോഗ്രാം കൺവീനർ മുസ്തഫ വീർക്കണ്ടി, എം.പി.വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.