ഹാസൻ: കർണ്ണാടകയിൽ ബനാവര പൊലീസ് പരിധിയിലെ ചലുവനഹള്ളിക്കു സമീപം കർണ്ണാടക ആർ.ടി.സി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് സ്ത്രീകളും നാല് കുട്ടികളുമടക്കം ഒമ്പത് മരണം. ശനിയാഴ്ച രാത്രി 11നായിരുന്നു അപകടം. മരിച്ചവരെല്ലാം ടെമ്പോയിലെ യാത്രക്കാരാണ്. ധർമ്മസ്ഥലയിൽ തീർത്ഥാടനം കഴിഞ്ഞു വരികയായിരുന്നു ടെമ്പോ. ബസുമായി കൂട്ടിയിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ടെമ്പോ പിന്നീട് പാൽ ടാങ്കറിലും ഇടിച്ചു. ബസിലെയും ടെമ്പോയിലെയും ഡ്രൈവർമാരുടെ അശ്രദ്ധയും വീഴ്ചയുമാണ് അപകടത്തിന് കാരണമായതെന്നും ബസിലിടിച്ച ടെമ്പോ നിയന്ത്രണം വിട്ട് പാൽ കൊണ്ടുപോകുകയായിരുന്ന ടാങ്കറിൽ ഇടിയ്ക്കുകയായിരുന്നുയെന്നും പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ പറഞ്ഞു. പരിക്കേറ്റവർ ചികിത്സയിലാണ്. വാഹനങ്ങളുടെ ഡ്രൈവർമാർ ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |