പെരിങ്ങനാട് : കേരള കൗമുദി - ഫിനോ വെസ്റ്റ് ഗ്രൂപ്പ് - ജില്ലാ വിമുക്തി മിഷൻ - സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിൻ ഇന്ന് രാവിലെ 10ന് പെരിങ്ങനാട് തൃശ്ചേന്ദമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എയുടെ സഹകരണത്തോടെ നടക്കും. പി.ടി.എ പ്രസിഡന്റ് ജി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ സുധ.കെ സ്വാഗതം ആശംസിക്കും. കേരളകൗമുദി ലേഖകൻ ജയൻ ബി.തെങ്ങമം വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവികുഞ്ഞമ്മ ഉദ്ഘാടനം ചെയ്യും. ഫിനോവെസ്റ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സി.കൃഷ്ണ ശങ്കർ ലഹരി വിരുദ്ധസന്ദേശം നൽകും. പറക്കോട് എക്സൈസ് ഇൻസ്പെക്ടർ കാർത്തിക.ആർ ക്ലാസ് നയിക്കും. ഹെഡ്മിസ്ട്രസ് രാഹുലാ ദേവി, സ്റ്റാഫ് സെക്രട്ടറി രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |