അഞ്ചൽ: ലയൺസ് ക്ലബ് ഇന്റർ നാഷണൽ കേരളപ്പിറവിയുടെ മുന്നോടിയായി റീജിയണൽ തല പ്രസംഗ മത്സരം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗം ലയൺസ് ഡിസ്ട്രിക്ട് ചെയർമാൻ പി.ശിവകുമാർ ഉദ്ഘാടനം ചെയ്തു. അഞ്ചൽ ലയൺസ് ക്ലബ് പ്രസിഡന്റ് അനീഷ് കെ.അയിലറ അദ്ധ്യക്ഷനായി. ഡോ.കെ.വി.തോമസ് കുട്ടി, പ്രദീപ് കണ്ണങ്കോട്, എം.ബി. തോമസ്, ഡോ.ബി.ദേവരാജൻ നായർ, ഡോ.ജോർജ്ജ് ലൂക്കോസ്, എം.ചന്ദ്രബാബു തുടങ്ങിയവർ പ്രസംഗിച്ചു. അഞ്ചൽ സെന്റ് ജോൺസ് സെൻട്രൽ സ്കൂളിലെ അമൃത വേണുഗോപാൽ, തിരുവനന്തപുരം കോട്ടൺഹിൽ ഹയർസെക്കൻഡറി സ്കൂളിലെ ജ്യോതിസ് അന്ന ജോൺ, കരവാളൂർ ഓക്സ്ഫോർഡ് സെൻട്രൽ സ്കൂളിലെ ശിഖ ജെ. സജിത് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഒന്നാം സ്ഥാനത്തിന് രണ്ടായിരം രൂപ കാഷ് ആവാർഡും ആദ്യമൂന്നു സ്ഥാനക്കാർക്ക് ഉപഹാരങ്ങളും നൽകി. 31 ന് തിരുവനന്തപുരത്ത് വച്ച് നടത്തുന്ന ഡിസ്ട്രിക്ട് തലമത്സരത്തിന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന കുട്ടികൾക്ക് യഥാക്രമം 25000 രൂപ, 20000 രൂപ, 15000 രൂപ എന്നിങ്ങനെ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |