ലണ്ടൻ: പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം ടോട്ടൻ ഹാം ഹോട്ട്സ്പറിനെതിരെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങാൻ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ വിസമ്മതിച്ചുവെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ എറിക് ടെൻ ഹാഗ് ഇന്നലെ വ്യക്തമാക്കി. ആദ്യ ഇലവനിൽ ഇടം കിട്ടാതിരുന്ന റൊണാൾഡോ മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഡ്രസിംഗ് ടീമിലേക്ക് മടങ്ങിയത് വിവാദമായിരുന്നു. ഇത് ഗുരുതരമായ തെറ്റാണെന്ന് വിലയിരുത്തിയ ക്ലബ് ഇന്ന്ചെൽസിക്കെതിരായ മത്സരത്തിനുള്ള ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു.
ഗോവയ്ക്ക് ജയം,
ഒന്നാമത്
ചെന്നൈ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോവ 2-0ത്തിന് ചെന്നൈയിൻ എഫ്.സിയെ കീഴടക്കി. ജയത്തോടെ പോയിന്റ് ടേബിളിൽ ഗോവ ഒന്നാമതെത്തി. ത്ലാംഗും സദാവോയിയുമാണ് ഗോവയുടെ സ്കോറർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |