കോട്ടയം. കുടിശിക ക്ഷാമബത്തയും മൂന്ന് വർഷമായി തടഞ്ഞുവച്ച ലീവ് സറണ്ടറും അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ.മാത്യു ആവശ്യപ്പെട്ടു. അസോസിയേഷൻ സ്ഥാപക ദിനത്തോടനുബന്ധിച്ച് പാമ്പാടി സബ് ട്രഷറിക്ക് മുമ്പിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തി മെഡിസെപ്പ് ഗുണകരമായി നടപ്പാക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിജിൻ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജേഷ് വി.സ്കറിയ, അരുൺ വി.സുരേന്ദ്രൻ, മുസ്തഫ കെ എം, ജയിൻ കേശവൻ, സുബിൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |