മലപ്പുറം: ഭിന്നശേഷി വിദ്യാർത്ഥികൾക്കായി മലപ്പുറം നഗരസഭ നടത്തിയ കായികോത്സവം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയുമ്മ ഷെരീഫ് കോണോ തൊടി അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ.അബ്ദുൽ ഹക്കിം,
സിദ്ദീഖ് നൂറേങ്ങൽ, കൗൺസിലർമാരായ സി.സുരേഷ് , സി.കെ.സഹീർ, സജീർ കളപ്പാടാൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ആസ്യ വാക്യത്ത്, ടിപി നജീബ, റുഖിയ, പി. ഫസൽഎന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |