പയ്യന്നൂർ : മുസ്ലിംലീഗ് പെരുമ്പ ശാഖാ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹസംഗമം ജില്ലാ സെക്രട്ടറി കെ.ടി. .സഹദുള്ള ഉദ്ഘാടനം ചെയ്തു.എസ്.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.അബൂട്ടി മാസ്റ്റർ ശിവപുരം,
സജീർ ഇഖ്ബാൽ, ആയിശാബാനു, റുമൈസറഫീഖ് എന്നിവർ ക്ലാസ്സെടുത്തു.മാപ്പിള കലാകാരൻ ഖാദർപെരുമ്പ, സർ സയ്യിദ് കോളേജ് തിരഞ്ഞെടുപ്പിൽ വിജയിച്ച കാശിഫ്, ലഹരിക്കെതിരെ കന്യാകുമാരിവരെ സൈക്കിൾ റാലി നടത്തിയ എം.സി.ഹനീഫ, സമസ്ത ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയ കെ.മുഹമ്മദ് അൻസിൽ, വാട്ടർ കളർ പെയിന്റിംഗിൽ മികവ് തെളിയിച്ച എസ്.പി.മുഹമ്മദ് എന്നിവരെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 50 കുട്ടികളെയും അനുമോദിച്ചു. പഴയകാല മുസ്ലിലീഗ് പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.എസ്,കെ,മുഹമ്മദ്, എസ്. ഷുക്കൂർ ഹാജി, എസ്.കെ.നൗഷാദ്, ഷമീമ ജമാൽ, നസീമ ടീച്ചർ,ഹസീന കാട്ടൂർ,വി.കെ.പി ഇസ്മായിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |