തൃശൂർ : തെരുവ് നായ കുറുകെ ചാടി നിയന്ത്രണം വിട്ട് റോഡിൽ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. ചേറ്റുപുഴ അന്തിക്കാട്ട് വീട്ടിൽ മുരളിയാണ് (66) ഇന്നലെ രാവിലെ മരിച്ചത്. തൃശൂർ നഗരത്തിൽ പൂത്തോൾ റോഡിൽ കഴിഞ്ഞ ദിവസമായിരുന്നു അപകടം. തെരുവ് നായ വട്ടം ചാടിയതിനെ തുടർന്ന് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെ നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് റോഡിൽ തലയടിച്ചു വീണ് ഗുരുതര പരിക്കേറ്റിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പുല്ലഴി കേരള ലക്ഷ്മി മില്ലിന് സമീപം വ്യാപാരസ്ഥാപനം നടത്തുകയായിരുന്നു മുരളി. ഭാര്യ: അജിത. മക്കൾ: കിരൺ (കെൽട്രോൺ കണ്ണൂർ), അമ്പിളി. മരുമക്കൾ: നിഷ, രഞ്ജിത്ത്. സംസ്കാരം വടൂക്കര ശ്മശാനത്തിൽ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |