SignIn
Kerala Kaumudi Online
Thursday, 19 September 2024 8.14 AM IST

സഹകരണ രംഗം തകർക്കാൻ കേന്ദ്രശ്രമം: മന്ത്രി വാസവൻ

Increase Font Size Decrease Font Size Print Page
lk

തിരുവനന്തപുരം: സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമങ്ങളുമായാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരം കവരാൻ നിരന്തരം കേന്ദ്രം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആഗോള ഭീമന്മാർ സഹകരണരംഗത്തേക്ക് ജാഗ്രതയോടെ നിലകൊള്ളണം. സഹകരണ പെൻഷൻകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇവരുടെ ഏറ്റവും കുറഞ്ഞ പെൻഷൻ തുക കൂട്ടുമെന്നും പെൻഷൻ ബോർഡിൽ പെൻഷൻ സർവീസ് സംഘടനയിലുള്ളവരെയും അംഗങ്ങളാക്കുമെന്നും മന്ത്രി പറഞ്ഞു.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം. സുകുമാരൻ അദ്ധ്യക്ഷനായി. വി.ജോയി എം.എൽ.എ, സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്‌ണൻ നായർ, കേരള കോ ഓപ്പറേറ്റീവ് എംപ്ളോയീസ് പെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകൻ, സഹകരണ ജനാധിപത്യവേദി പ്രസിഡന്റ് കരകുളം കൃഷ്‌ണപിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ്. ഉമാചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.