SignIn
Kerala Kaumudi Online
Thursday, 19 September 2024 12.38 PM IST

തികഞ്ഞ ഇന്ത്യക്കാരൻ ഈ വർഷം പാസ്‌പോർട്ട് ലഭിക്കും നടൻ അക്ഷയ്‌കുമാർ

Increase Font Size Decrease Font Size Print Page
f

മുംബയ്: താൻ തികഞ്ഞ ഇന്ത്യക്കാരനാണെന്നും 2019ൽ ഇന്ത്യൻ‍ പാസ്‌പോർട്ടിനായി അപേക്ഷിച്ചെങ്കിലും കോവിഡ് വന്നതോടെ നടപടികൾക്ക് തടസം നേരിട്ടെന്നും നടൻ അക്ഷയ്‌ കുമാർ വെളിപ്പെടുത്തി. ഒരു ദേശീയ മാദ്ധ്യമം നടത്തിയ പരിപാടിയിലാണ് അക്ഷയ്‌ കുമാർ മനസ് തുറന്നത്.

ഒൻപത് വർഷം മുമ്പ് അക്ഷയ് കുമാർ കനേഡിയൻ പൗരത്വം സ്വീകരിച്ചിരുന്നു. ഇതിൽ വ്യാപകമായ വിമർശനം അക്ഷയ്‌ കുമാറിന് നേരെ ഉയർന്നിരുന്നു. ഇതാദ്യമായാണ് ഈ വിഷയത്തിൽ നടൻ പ്രതികരിച്ചത്.

പൗരത്വവുമായി ബന്ധപ്പെട്ടുണ്ടായ പ്രതികരണങ്ങൾ വേദനിപ്പിക്കുന്നതായിരുന്നു. സിനിമകൾ പരാജയപ്പെട്ടതുൾപ്പെടെ പല കാരണങ്ങളും കൊണ്ടാണ് കനേഡിയൻ പൗരത്വം സ്വീകരിക്കേണ്ടി വന്നത്. അധികം വൈകാതെ ഇന്ത്യൻ പാസ്‌പോർട്ട് തനിക്ക് ലഭിക്കുമെന്നും അക്ഷയ് കുമാർ പറഞ്ഞു. സാമ്പത്തിക മാന്ദ്യം പരിഗണിച്ച് 40 ശതമാനം വരെ താൻ പ്രതിഫലം കുറച്ചതായും നടൻ വെളിപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.