SignIn
Kerala Kaumudi Online
Thursday, 19 September 2024 3.39 AM IST

ഇനി വീട്ടുകാരോടൊപ്പം, വർഷങ്ങൾ നീണ്ട ഇടവേളയെടുക്കാൻ ഒരുങ്ങി ആമിർ

Increase Font Size Decrease Font Size Print Page

mm

ഇന്ത്യൻ സിനിമ ലോകത്ത് ഒട്ടേറെ ആരാധകരുള്ള നടൻമാരിലൊരാളാണ് ആമിർ ഖാൻ. ആമിറിന്റെ ഒരു പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് സിനിമ ലോകം. അഭിനയത്തിൽ നിന്ന് താൻ ഇടവേളയെടുക്കുന്നുവെന്നാണ് ആമിറിന്റെ പ്രഖ്യാപനം.

ഒരു അഭിനേതാവ് എന്ന നിലയിൽ ജോലി ചെയ്യുമ്പോൾ മുഴുവൻ ശ്രദ്ധയും അതിൽ ആയിപ്പോകും. ലാൽ സിംഗ് ഛദ്ദയ്ക്ക് ശേഷം ഞാൻ ചാംപ്യൻസ് എന്ന സിനിമ ചെയ്യുകയാണ് . മനോഹരമായ തിരക്കഥയും കഥയുമാണ് ചാംപ്യൻസിന്റേത്. ഒരു ഹൃദയസ്പർശിയായ സിനിമ കൂടിയാണിത്. പക്ഷേ എനിക്കിപ്പോൾ തോന്നുന്നു, ഞാൻ ഒരു ഇടവേളയെടുക്കാൻ സമയമായിരിക്കുന്നുവെന്ന്. കുടുംബത്തോടൊപ്പം, എന്റെ അമ്മയോടൊപ്പം, എന്റെ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു -ആമിർ പറഞ്ഞു. മുപ്പത്തിയഞ്ച് വർഷത്തെ അഭിനയ ജീവിതത്തിൽ ആദ്യമായാണ് ആമിർ ഇടവേളയെടുക്കുന്നത്.വർഷങ്ങൾ നീണ്ട ഇടവേളയെടുക്കാൻ ആമിർ ഒരുങ്ങുന്നത്.

ലാൽ സിംഗ് ഛദ്ദയാണ് ആമിറിന്റേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തിന് ബോക്സോഫീസിൽ വേണ്ടത്ര സ്വീകാര്യത നേടാനായില്ല. നടി രേവതി സംവിധാനം ചെയ്ത കാജോൾ നായികയായെത്തുന്ന സലാം വെങ്കി എന്ന ചിത്രത്തിൽ ആമിർ അതിഥി വേഷത്തിലെത്തുന്നുണ്ട്. അടുത്ത മാസം ചിത്രം റിലീസ് ചെയ്യും

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.