മോഹൻലാലും മമ്മൂട്ടിയും മലയാളികൾക്ക് മാത്രമല്ല സൂപ്പർസ്റ്റാഴ്സ്. ഇവരെ ആരാധിക്കുന്ന നിരവധി തെന്നിന്ത്യൻ താരങ്ങൾ ഉണ്ട്. സൂര്യ അടക്കമുള്ള താരങ്ങൾ മമ്മൂട്ടിയോടും മോഹൻലാലിനോടുമുള്ള തന്റെ ആരാധന പല തവണ തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാൽ തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് തെലുങ്ക് സൂപ്പർതാരം വിഷ്ണു മഞ്ജു
'ലാൽ അങ്കിൾ വീട്ടിൽ വന്നിരുന്നു. ഹീ ഈസ് എൻ അമേസിംഗ് പേഴ്സൺ. എനിക്ക് അച്ഛനെപ്പോലെയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒരുപാട് ചിത്രങ്ങൾ കണ്ടിട്ടുണ്ട്. എന്നെ അമ്പരപ്പിച്ച കുറേ കാര്യങ്ങളുണ്ട് അദ്ദേഹത്തിൽ. അദ്ദേഹം പാചകം ചെയ്യും, വീഡിയോസ് ചെയ്യും അങ്ങനെ ഒരുപാട് കാര്യങ്ങൾ...
ഇതിനെക്കുറിച്ച് ഒരിക്കൽ ഞാൻ ലാലേട്ടനോട് ചോദിച്ചിരുന്നു. അങ്കിളിനും എനിക്കുമൊക്കെ ഒരുദിവസം എന്നുപറയുന്നത് ഇരുപത്തിനാല് മണിക്കൂറാണ് ഉള്ളത്. ഇതിനിടയിൽ അങ്കിൽ ഒരു നൂറ് കാര്യങ്ങൾ ചെയ്യും. ഞാൻ രണ്ട് കാര്യങ്ങളും. ഇതെങ്ങനെയാണ് സാധിക്കുന്നതെന്ന് ഒരിക്കൽ ഞാൻ ചോദിച്ചിരുന്നു.
അദ്ദേഹത്തിന്റെ ടൈം മാനേജ്മെന്റും ഡെഡിക്കേഷനും അമ്പരപ്പിക്കുന്നതാണ്. അങ്കിളിന്റെ കൂടെ സിനിമ ചെയ്യാൻ കഴിയണമെന്ന ആഗ്രഹമുണ്ട്. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഗ്രഹമായിരിക്കും."- നടൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |