SignIn
Kerala Kaumudi Online
Tuesday, 19 March 2024 9.59 AM IST

കടം തന്ന പണം തിരികെ ചോദിച്ചു, യുവാവിനെ തന്ത്രപൂർവം ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി നഗ്നനാക്കി ഫോട്ടോയെടുത്തു, ഭീഷണിപ്പെടുത്തി അടുത്ത ആവശ്യം പറഞ്ഞു; യുവതി അറസ്റ്റിൽ

honeytrap

കോഴിക്കോട്: ഹണി ട്രാപ്പിലൂടെ യുവാവിൽ നിന്ന് പണം തട്ടിയ യുവതി അറസ്റ്റിൽ. ബേപ്പൂർ ബിസി റോഡിലെ പുതിയനിലത്ത് ശ്രീജയാണ് അറസ്റ്റിലായത്. യുവതിയെ സഹായിച്ച സുഹൃത്തുക്കളായ അഖ്‌നേഷ്, പ്രനോഷ്, സുഹൈൽ എന്നിവരെയും പൊലീസ് പിടികൂടി.

തട്ടിപ്പിനിരയായ യുവാവിൽ നിന്ന് പ്രതി പണം കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യമാണ് ഹണിട്രാപ്പിന് കാരണം. പണം നൽകാമെന്ന് പറഞ്ഞ് തന്ത്രപൂർവം യുവാവിനെ ഫ്ലാറ്റിലെത്തിക്കുകയായിരുന്നു. തുടർന്ന് മർദിച്ച് നഗ്നനാക്കുകയും, കൂടെ നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു.

ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയ പ്രതികൾ വീണ്ടും പണം ആവശ്യപ്പെട്ടു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. പണമില്ലെന്ന് പറഞ്ഞതോടെ കൈയിലുള്ളതൊക്കെ തട്ടിയെടുത്ത് പറഞ്ഞുവിടുകയായിരുന്നു. തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകി. സമാനരീതിയിൽ വേറെയും ആളുകളിൽ നിന്ന് പ്രതികൾ പണം തട്ടിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, HONEYTRAP, KOZHIKODE, POLICE, ARREST
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.