മുംബയ് : രാജ്യത്തിലെ ജനതയ്ക്ക് ഐക്യത്തിന്റെ സന്ദേശം നൽകാനായി കന്യാകുമാരിയിൽ നിന്നും കാശ്മീർ വരെ കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്രയാണ് ഭാരത് ജോഡോ യാത്ര. നിലവിൽ ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലൂടെയാണ് കടന്ന് പോകുന്നത്. നാളെ അതായത് നവംബർ 19 ന് ഭാരത് ജോഡോ യാത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട്. രാഹുലിന് ചുറ്റുമായി, അദ്ദേഹത്തെ അനുഗമിച്ചുകൊണ്ട് സഞ്ചരിക്കുന്ന എല്ലാവരും സ്ത്രീകളാവും എന്നതാണ് അത്. നാളെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനമായതിനാലാണ് ഇങ്ങനെയൊരു തീരുമാനം ഭാരത് ജോഡോ യാത്രയുടെ അണിയറക്കാർ എടുത്തത്.
കോൺഗ്രസ് മുതിർന്ന നേതാവ് ജയറാം രമേശാണ് ഈ തീരുമാനം മാദ്ധ്യമങ്ങളുമായി പങ്കുവച്ചത്. മഹാരാഷ്ട്രയിൽ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള പാർട്ടിയുടെ വനിതാ ജനപ്രതിനിധികൾ രാഹുലിനൊപ്പം പദയാത്രയിൽ പങ്കെടുക്കും. കോൺഗ്രസിന്റെ ബഹുജന സമ്പർക്ക യാത്ര ഈ മാസം ഏഴിനാണ് മഹാരാഷ്ട്രയിൽ പ്രവേശിച്ചത്. മറ്റെന്നാൾ യാത്ര അടുത്ത സംസ്ഥാനമായ മദ്ധ്യപ്രദേശിൽ പ്രവേശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |