പാലാ. മഹാത്മാഗാന്ധി സർവകലാശാല വോളിബാൾ വനിതാ വിഭാഗം ചാമ്പ്യൻഷിപ്പ് പാലാ അൽഫോൻസാ കോളേജിൽ ഇന്നാരംഭിക്കും. പാലാ അൽഫോൻസാ കോളേജ്, ചങ്ങനാശേരി അസംപ്ഷൻ കോളേജ്, ആലുവ സെന്റ് സേവ്യഴ്‌സ് കോളേജ്, പത്തനംതിട്ട, കതോലിക്കേറ്റ് കോളേജ്, എറണാകുളം സെന്റ് തെരേസാസ് കോളേജ്, കാലടി എസ്.എൻ. ജിസ്സ്റ്റ് തുടങ്ങിയ ടീമുകൾ പങ്കെടുക്കും. ഇന്ന് രാവിലെ 10 ന് കോളേജ് മാനേജർ മോൺ.ജോസഫ് തടത്തിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ.ബിനു ജോർജ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തും. പ്രിൻസിപ്പൽ സിസ്റ്റർ റെജിനാമ്മ ജോസഫ് അദ്ധ്യക്ഷത വഹിക്കും.