ബാലരാമപുരം: അടുക്കളയിലെ പാത്രത്തിനിടയിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാവ് ബാലരാമപുരം പൊലീസ് പിടിയിൽ. കട്ടച്ചൽക്കുഴി ഞാറ്റടിത്തല കോളനി വീട്ടിൽ വിപിൻ(22) ആണ് പിടിയിലായത്. പൊലീസ് നിരീക്ഷണത്തിലായിരുന്ന യുവാവിന്റെ വീട്ടിൽ നിന്ന് 426 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. യുവാവിനെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി തുടങ്ങി 15 കേസുകൾ നിലവിലുണ്ട്. എ.എസ്.പി ഫറാഷിന്റെ നേതൃത്വത്തിൽ സി.ഐ ബിജുകുമാർ, എസ്.ഐ അജിത്കുമാർ,എ.എസ്.ഐ ബിനു ജസ്റ്റസ്, സി.പി.ഒ മാരായ പ്രവീൺദാസ്, വിപിൻ, ഷാജി എന്നിവർ വിപിനെ പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |