SignIn
Kerala Kaumudi Online
Friday, 20 September 2024 1.40 AM IST

ജില്ലാ സെഷൻസ് ജഡ്ജിമാരുടെ സ്ഥലംമാറ്റപ്പട്ടികയും നിയമനപ്പട്ടികയും

Increase Font Size Decrease Font Size Print Page
court

കൊച്ചി: ജില്ലാ- സെഷൻസ് ജഡ്ജിമാരുടെ സ്ഥലംമാറ്റപ്പട്ടികയും നേരിട്ടുള്ള നിയമനപ്പട്ടികയും ഹൈക്കോടതി പ്രസിദ്ധീകരിച്ചു. സബ് ജഡ്ജ്, ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാർ ഉൾപ്പെടെയുള്ളവരിൽനിന്ന് നിയമനം ലഭിച്ചവരുടെ പട്ടിക താഴെ. ബ്രാക്കറ്റി​ൽ പുതി​യ നി​യമനം.

കൊല്ലം അഡിഷണൽ ജില്ലാ സെഷൻസ് ഒന്ന് ജഡ്ജി പി. മായാദേവി (കൊല്ലം ലേബർകോടതി ജഡ്ജ് ), കൊല്ലം അഡിഷണൽ ജില്ലാ സെഷൻസ് രണ്ട് ജഡ്ജി റോയ് വർഗീസ് (കൊല്ലം അഡിഷണൽ ജില്ലാ സെഷൻസ് ഒന്ന് അധി​കച്ചുമതല). കോഴിക്കോട് കെ വാറ്റ് അഡിഷണൽ ബെഞ്ച് ജുഡിഷ്യൽ അംഗം ടി.കെ. നിർമ്മല (തലശേരി എം.എ.സി.ടി), പുനലൂർ എഫ്.ടി.എസ്.സി സ്പെഷ്യൽ ജഡ്ജി എ. അബ്ദുൾ ജലീൽ (പുനലൂർ എം.എ.സി.ടി), തലശേരി അഡി. ജില്ലാ ജഡ്ജി മൂന്ന് ജോസ് എൻ. സിറിൾ (നെടുമങ്ങാട് കുടുംബകോടതി), പത്തനംതിട്ട എം.എ.സി.ടി ജഡ്ജി ഡോ. പി.കെ. ജയകൃഷ്ണൻ (പത്തനംതിട്ട ജില്ല സെഷൻസ് മൂന്ന് കോടതി).

മഞ്ചേരി അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി ടി.എച്ച്. രജിത (മഞ്ചേരി എം.എ.സി.ടി), പത്തനംതിട്ട ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതി ജഡ്ജി എസ്. ശ്രീരാജ് (പത്തനംതിട്ട എം.എ.സി.ടി), മഞ്ചേരി ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി ജഡ്ജി പി.ടി. പ്രകാശൻ (മാനന്തവാടി എസ്.സി -എസ്.ടി ആക്ട് സ്പെഷ്യൽ കോടതി), കാസർകോട് അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.വി. ഉണ്ണിക്കൃഷ്ണൻ (കാസർകോട് ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി).

കൽപ്പറ്റ എം.എ.സി.ടി ജഡ്ജി എസ്.കെ. അനിൽകുമാർ (കൽപ്പറ്റ ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി), പുനലൂർ എം.എ.സി.ടി ജഡ്ജി മുഹമ്മദ് റായിസ് (പുനലൂർ ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി), മഞ്ചേരി എം.എ.സി.ടി ജഡ്ജി പി.എസ്. ബിനു (പത്തനംതിട്ട ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി), തലശേരി അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. ഷൈൻ (കൊടുങ്ങല്ലൂർ ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി).

കൽപ്പറ്റ ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി ജഡ്ജി ഹരിപ്രിയ നമ്പ്യാർ (സുൽത്താൻ ബത്തേരി ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി), കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേകകോടതി ജഡ്ജി കെ. പ്രിയ (കോഴിക്കോട് ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി), നെയ്യാറ്റിൻകര അബ്കാരി സ്പെഷ്യൽ അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കവിത ഗംഗാധരൻ (നെയ്യാറ്റിൻകര ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി), തിരുവനന്തപുരം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് - നാല് പ്രസൂൻ മോഹനൻ (കാട്ടാക്കട ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി), മാനന്തവാടി എസ്.സി -എസ്.ടി ആക്ട് സ്പെഷ്യൽ കോടതി ജഡ്ജി കെ. പി. ജോയി (നിലമ്പൂർ ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി).
കുന്നംകുളം ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി ജഡ്ജി ടി.ആർ. റീനദാസ് (കൊട്ടാരക്കര ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി), കോഴിക്കോട് ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി ജഡ്ജി കെ. രാജേഷ് (മഞ്ചേരി ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി ഒന്ന്), നെയ്യാറ്റിൻകര ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി ജഡ്ജി എസ്. രശ്മി (മഞ്ചേരി ഫാസ്റ്റ്ട്രാക്ക് പ്രത്യേകകോടതി രണ്ട്), പറവൂർ അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി രണ്ട് ആർ.ടി. പ്രകാശ് (അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി ഒന്ന്).

*ബാറിൽനിന്ന് നേരിട്ട് അഡിഷണൽ ജില്ല, സെഷൻസ് ജഡ്ജിമാരായി നിയമിക്കപ്പെട്ടവർ: കോട്ടയം ചൊവ്വൂർ അരീത്തടത്തിൽ എ.വി. ടെല്ലസ് (മഞ്ചേരി അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി), തിരുവനന്തപുരം പാറശാല തോട്ടംവീട്ടിൽ ആർ. മധു (കോഴിക്കോട് അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി), കോട്ടയം ചങ്ങനാശേരി തുരുത്തി കല്ലടിവീട്ടിൽ റൂബി കെ. ജോസ് (തലശേരി അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി), തിരുവനന്തപുരം പേരുകാവ് പത്മഗിരിയിൽ വി. ജ്യോതി (നോർത്ത് പറവൂർ അഡിഷണൽ ജില്ലാ സെഷൻസ് രണ്ട് ജഡ്ജി), എറണാകുളം വെണ്ണല അട്ടാണിയേടത്ത് ജെ. വിമൽ (തലശേരി അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി).

17 ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജിമാർക്ക് സ്പെഷ്യൽ കോടതി ജഡ്ജിമാരായി സ്ഥാനക്കയറ്റം ലഭിച്ചി​ട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: COURT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.