SignIn
Kerala Kaumudi Online
Saturday, 27 April 2024 2.27 AM IST

'ഈ ടൈപ്പ് നടിയെ ഇഷ്ടമല്ല'; രശ്മിക മന്ദാനയ്ക്കെതിരെ വിമർശനവുമായി ഋഷഭ് ഷെട്ടി

rishabh

ബംഗളൂരു: ബോക്സോഫീസിൽ 400 കോടി കളക്ഷൻ നേടി ഇപ്പോൾ ഒടിടിയിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് 'കാന്താര'. ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. നടി രശ്മിക മന്ദാനക്കെതിരെയായിരുന്നു ഋഷഭിന്റെ പരാമർശം.

രശ്മിക മന്ദാന, കീര്‍ത്തി സുരേഷ്, സായ് പല്ലവി, സാമന്ത എന്നിവരില്‍ ആര്‍ക്കൊപ്പമാണ് ഇനി അഭിനയിക്കാന്‍ താല്‍പര്യം എന്നായിരുന്നു അവതാരകന്റെ ചോദ്യം. സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് ആരാണ് അഭിനയിക്കുന്നതെന്ന് താന്‍ തീരുമാനിക്കുന്നത്. പുതുമുഖങ്ങൾക്കൊപ്പം അഭിനയിക്കാനാണ് കൂടുതൽ താൽപ്പര്യം, കാരണം അവര്‍ക്ക് മുന്നില്‍‌ വേറെ തടസങ്ങള്‍ കാണില്ല എന്നുമായിരുന്നു ഋഷഭിന്റെ മറുപടി. കൈ കൊണ്ട് ഇന്‍വര്‍ട്ടഡ് കോമ കാണിച്ചുകൊണ്ട് നിങ്ങള്‍ പറഞ്ഞതില്‍ ഈ ടൈപ്പ് നടിയെ തനിക്ക് ഇഷ്ടമല്ല എന്നും താരം പറഞ്ഞു. രശ്മിക മന്ദാനയെക്കുറിച്ചായിരുന്നു ഋഷഭിന്‍റെ പരാമർശം. എന്നാൽ സായ് പല്ലവി, സാമന്ത എന്നിവരെ വാനോളം പുകഴ്ത്താനും താരം മറന്നില്ല. ഇരുവരും യഥാർത്ഥ കലാകാരികളാണെന്നും നിലവില്‍ ഉള്ളതില്‍ മികച്ച നടിമാര്‍ ഇവരാണെന്നുമാണ് ഋഷഭ് ഷെട്ടി പറഞ്ഞത്.

മുമ്പ് രശ്മിക തന്‍റെ അഭിമുഖത്തിൽ ഋഷഭ് ഷെട്ടിയുടെ പ്രൊഡക്ഷൻ ഹൗസിനെക്കുറിച്ച് ഇതേ രീതിയിൽ പ്രതികരിച്ചിട്ടുണ്ട്. നിർമാണ കമ്പനിയുടെ പേരെടുത്ത് പറയാതെ കൈ കൊണ്ട് ഇന്‍വര്‍ട്ടഡ് കോമയിൽ ഒതുക്കുകയായിരുന്നു. ഋഷഭും സുഹൃത്തും നടനുമായ രക്ഷിത് ഷെട്ടിയും ചേര്‍ന്ന് സ്ഥാപിച്ച പ്രൊഡക്ഷന്‍ ഹൗസാണ് പരംവ സ്റ്റുഡിയോസ്. കിരിക്ക് പാര്‍ട്ടിയില്‍ രക്ഷിത് ഷെട്ടിയായിരുന്നു നായകന്‍. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു. അതിനു ശേഷം രശ്മിക കന്നഡ സിനിമയില്‍ അഭിനയിച്ചിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RISHABH SHETTY, RASHMIKA, KAANTHARA, KANTHAARA MOVIE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.