SignIn
Kerala Kaumudi Online
Thursday, 19 September 2024 10.04 AM IST

അമേരിക്കൻ ഗായികയും നടിയുമായ ഐറീൻ കാര അന്തരിച്ചു

Increase Font Size Decrease Font Size Print Page
irine

ലോസ്ആഞ്ചലസ് : അമേരിക്കൻ ഗായികയും നടിയുമായ ഐറീൻ കാര ( 63 ) അന്തരിച്ചു. ഫ്ലോറിഡയിലെ വസതിയിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. 1983ൽ പുറത്തിറങ്ങിയ ' ഫ്ലാഷ്‌ഡാൻസ് " എന്ന ചിത്രത്തിലെ ' ഫ്ലാഷ്‌ഡാൻസ് ....വാട്ട് എ ഫീലിംഗ് " എന്ന ഗാനത്തിലൂടെയാണ് ഐറീൻ ശ്രദ്ധ നേടിയത്. അന്നേ വർഷത്തെ മികച്ച ഗാനത്തിനുള്ള ഓസ്കാർ നേടിയ ഈ ഗാനം ആലപിച്ചത് ഐറീൻ ആയിരുന്നു. ഗാനത്തിന്റെ സഹരചയിതാവ് കൂടിയാണ് ഐറീൻ. മികച്ച പോപ് ഗായികയ്ക്കുള്ള ഗ്രാമി പുരസ്കാരവും ഐറിന് ലഭിച്ചു. 1959ൽ ന്യൂയോർക്ക് സിറ്റിയിലെ ബ്രോങ്ക്സിൽ ജനിച്ച ഐറീൻ ഒരു സ്പാനിഷ് ചാനലിലൂടെയാണ് തന്റെ സംഗീത ജീവിതം ആരംഭിച്ചത്. പിതാവ് പോർട്ടോറിക്കൻ വംശജനും അമ്മ ക്യൂബൻ - അമേരിക്കനുമാണ്. ചെറുപ്പം മുതൽ സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളിൽ പാട്ടുകൾ റെക്കോഡ് ചെയ്ത ഐറീൻ നിരവധി സംഗീത നാടകങ്ങളിലും പ്രത്യക്ഷപ്പെട്ടു. 1980ൽ ' ഫെയിം" എന്ന ചിത്രത്തിൽ അഭിനയിക്കുകയും ടൈറ്റിൽ ഗാനം ആലപിക്കുകയും ചെയ്തത് കരിയറിൽ വഴിത്തിരിവായി. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിച്ചിരുന്നു. ക്ലിന്റ് ഈസ്റ്റ്‌വുഡിനൊപ്പമുള്ള ' സിറ്റി ഹീറ്റ് " അടക്കം ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അമേരിക്കൻ സിനിമാ സ്റ്റണ്ട്‌മാനും സംവിധായകനുമായ കോൺറാഡ് പാൽമിസാനോ മുൻ ഭർത്താവാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.