ബംഗുളൂരു: കർണാടകയിലെ ബെലഗാവിക്ക് സമീപം സെൽഫിയെടുക്കുന്നതിനിടെ കിത്വാഡ് വെള്ളച്ചാട്ടത്തിൽ വീണ് നാല് പെൺകുട്ടികൾക്ക് ദാരുണാന്ത്യം. ഒരു പെൺകുട്ടിയെ പ്രദേശവാസികൾ രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം.
40ഓളം പെൺകുട്ടികളടങ്ങുന്ന സംഘം വിനോദയാത്രയ്ക്ക് പോയതാണെന്നും സെൽഫി എടുക്കുന്നതിനിടെ അഞ്ച് പെൺകുട്ടികൾ വെള്ളച്ചാട്ടത്തിലേയ്ക്ക് തെന്നി വീഴുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ജൂലായിൽ കർണാടകയിലെ നീർസാഗർ റിസർവോയറിൽ സെൽഫിയെടുക്കുന്നതിനിടെ 22കാരൻ തെന്നിവീണ് മരണപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് നീർസാഗർ റിസർവോയറിൽ വിനോദസഞ്ചാരികളെ പൊലീസ് വിലക്കിയിരുന്നു.